video
play-sharp-fill

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി; കീഴടങ്ങിയത് ആദ്യമായി ഡിപ്ലോമാറ്റിക് ബാ​ഗ് ഉപയോ​ഗിച്ച് സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ഹമീദ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി; കീഴടങ്ങിയത് ആദ്യമായി ഡിപ്ലോമാറ്റിക് ബാ​ഗ് ഉപയോ​ഗിച്ച് സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ഹമീദ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഹമീദാണ് കീഴടങ്ങിയത് . ആദ്യമായി അബ്ദുൾ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് സ്വർണം കടത്തിയത്. 2019 ജൂലൈ 14നാണ് സ്വർണം കടത്തിയത്. മൂന്ന് തവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ആവശ്യപ്രകാരമാണ് സ്വർണം കടത്തിയതെന്നും ഇയാൾ അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകി എന്നാണ് സൂചന.

അതേസമയം കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് സ്വർണക്കടത്ത് കേസ് പരിഗണിക്കും. ഭീകരവാദ ബന്ധം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിക്ക് കൈമാറും. കേസ് ഡയറിയും പരിശോധിക്കും. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശമുണ്ട്.

മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റിൽ നിന്നും ഏതാനും രേഖകൾ ഉദ്യോഗസ്ഥർ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. പ്രധാന പ്രതികളായ സ്വപ്ന, സദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച് പരിഗണിക്കും. ബുധനാഴ്ച് പ്രതികളെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.