
സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച കാറിൽ; അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പൊലീസ് പിടിയിൽ; നാല് പേര്‍ ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖിക
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആള്‍ കരിപ്പൂരില്‍ പിടിയിലായി.
കണ്ണൂര്‍ സ്വദേശി മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേര്‍ ഓടി രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ച ചെയ്യാനെത്തിയ ഇവരെ കേരളാ പൊലീസ് സംഘമാണ് പിടികൂടിയത്.
പിടിയിലായവരില്‍ മജീഫ് അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാൻ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ്. ഇയാള്‍ അര്‍ജുൻ ആയങ്കിയുടെ കൂട്ടാളി കൂടിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
Third Eye News Live
0