video
play-sharp-fill
പേനയുടെ റീഫിലിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം..! കരിപ്പൂർ വിമാനത്താവളത്തിൽ  70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി..!  മൂന്നുപേർ പിടിയിൽ

പേനയുടെ റീഫിലിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം..! കരിപ്പൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി..! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.

ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കസ്റ്റംസ് പിടികൂടി.

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.