video
play-sharp-fill
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2.70 കിലോ സ്വർണ മിശ്രിതം..! പിടികൂടിയത് വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണം; കടത്തിൽ ജീവനക്കാർക്കും പങ്കുണ്ടോയെന്ന് സംശയം

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2.70 കിലോ സ്വർണ മിശ്രിതം..! പിടികൂടിയത് വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണം; കടത്തിൽ ജീവനക്കാർക്കും പങ്കുണ്ടോയെന്ന് സംശയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം കണ്ടെത്തി.

ദുബൈയിൽ നിന്ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ ഒരു കോടി വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം.