play-sharp-fill
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 43 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി; ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 43 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി; ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം

സ്വന്തം ലേഖകൻ

മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യുവാവില്‍ നിന്ന് സ്വർണ്ണം പിടികൂടി.

പാലക്കാട് സ്വദേശി ഹുസൈനില്‍ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വർണ്ണമാണ് ഹുസൈനില്‍ നിന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഹുസൈൻ സ്വർണം കടത്താൻ ശ്രമിച്ചത്.