play-sharp-fill
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട ; അഞ്ചു കേസുകളിലായി പിടികൂടിയത് 3 കോടിയോളം രൂപയുടെ സ്വർണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട ; അഞ്ചു കേസുകളിലായി പിടികൂടിയത് 3 കോടിയോളം രൂപയുടെ സ്വർണം

സ്വന്തം ലേഖകൻ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് മൂന്നു കോടിയോളം രൂപയുടെ സ്വർണമാണ്.

കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളില്‍ 55ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം കടത്തിയ മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ് പിടിയിലായി. കള്ളക്കടത്തു സംഘം ആശിഖിന് തൊണ്ണൂറായിരം രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാര്‍, കൊടുവള്ളി  സ്വദേശി സുബൈർ എന്നവരെയും കസ്റ്റംസ് പിടികൂടി. മറ്റൊരു കേസില്‍ സ്വര്‍ണ്ണം കടത്തിയ വടകര  വില്ലിയാപ്പള്ളി സ്വദേശി അഫ്നാസും കസ്റ്റംസ് പിടിയിലായി.

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽനിന്നും 1145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം കണ്ടെത്തി.

അഞ്ച് കേസുകളിലായി 2.9 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് കിലോ വരുന്നതാണ് സ്വര്‍ണം. പ്രിന്ററിലും ജാറിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയ സ്വർണം.