
സർക്കാരിന്റെ തണലിൽ ക്വട്ടേഷനും സ്വർണ്ണക്കടത്തും: ഇടത് സർക്കാർ കേരളത്തിന്റെ മുഖം വികൃതമാക്കുന്നു: ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ
കോട്ടയം: ഭരണത്തിന്റെ തണലിൽ കള്ളക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ സ്വർണ്ണക്കടത്ത് അടക്കം നടത്തുന്നത് കേരളത്തിന്റെ മുഖം വികൃതമാക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സി.പി.എം ഡി.വൈ.എഫ്.ഐ ഒത്താശ്ശയോടെ കേരളത്തിൽ തഴച്ചുവളരുന്ന വരുന്ന ക്രിമിനൽ, കൊട്ടേഷൻ ഗുണ്ടാസംഘങ്ങളേ ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യ്ക്കും കുടുമ്പത്തിനും എതിരെ ഉണ്ടായ വധഭീഷണി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും
യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ
ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കടത്തു, ക്രിമിനൽ ,കൊട്ടേഷൻ ഗുണ്ടാസംഘംങ്ങളുടെ പ്രവർനങ്ങൾ സാക്ഷര കേരളത്തിന്റെ മുഖം വികൃതമാക്കുകയാണ്. ഇതിനെല്ലാം കുടപിടിക്കുന്നത് കേരളത്തിലെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഇവരുടെ സർക്കാരുമാണ്. ഈ കള്ളപ്പണ കുഴൽപ്പണ സ്വർണ്ണക്കടത്ത് മുന്നണിയെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്‌ക്വയറിലാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ മകൻ അർജുൻ രാധാകൃഷ്ണനും പങ്കെടുത്തിരുന്നു.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്,ജോസഫ് വാഴക്കൻ, ,കെപിസിസി സെക്രട്ടറി പി.എ സലിം,നാട്ടകം സുരേഷ്, ,കുഞ്ഞില്ലപിള്ളി,അഡ്വ.സിബി ചേനപ്പാടി,,ജോണി ജോസഫ്, സിജോ ജോസഫ്, അഡ്വ. ടോം കോര, സുബിൻ മാത്യു,റോബി ഊടുപുഴയിൽ,സോണി സണ്ണി,തോമസ്‌കുട്ടി മുക്കാലാ, ,നായിഫ് ഫൈസി,ജെനിൻ ഫിലിപ്പ്, നിബു ഷൌക്കത്ത്, ഷാൻ ടി. ജോൺ, എം.കെ ഷമീർ, പി.കെ വൈശാഖ്, രാഹുൽ രാജീവ്, ജെയിംസ് തോമസ്, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.