play-sharp-fill
സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എങ്ങും എത്തുന്നില്ല: പ്രതികൾക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഫൈസൽ ഫരീദിനെ വിട്ടു നൽകാനാവില്ലെന്നു എൻ.ഐ.എയ്ക്കു യു.എ.ഇയുടെ മറുപടി; കേസൊതുക്കാൻ ഇടപെടുന്നതാരെന്ന സംശയം ബാക്കി

സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എങ്ങും എത്തുന്നില്ല: പ്രതികൾക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഫൈസൽ ഫരീദിനെ വിട്ടു നൽകാനാവില്ലെന്നു എൻ.ഐ.എയ്ക്കു യു.എ.ഇയുടെ മറുപടി; കേസൊതുക്കാൻ ഇടപെടുന്നതാരെന്ന സംശയം ബാക്കി

സ്വന്തം ലേഖകൻ

അബുദാബി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണംകടത്തിയ കേസിൽ അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും നിർണ്ണായക ആസൂത്രകനുമായ ഫൈസൽ ഫരീദിനെ വിട്ടു നൽകാനാവില്ലെന്ന നിലപാട് യു.എ.ഇ സ്വീകരിച്ചതോടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരും എൻ.ഐ.എയും വെട്ടിലായിരിക്കുന്നത്.


ഫൈസല് ഫരീദിനെ ഉടന് ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും യുഎഇ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. സ്വർണക്കടത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നു.

ഒക്ടോബർ ആറിനാണ് ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന വാർത്ത എൻഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ എൻഐഎ പറഞ്ഞിരുന്ന

എൻ.ഐ.എയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നേരത്തെ പ്രത്യേക എൻ.ഐ.എ കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ കേസിലെ പത്തു പ്രതികൾക്കു ജാമ്യവും ലഭിച്ചിരുന്നു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികൾക്കു ജാമ്യം ലഭിച്ചതോടെ കേസ് തന്നെ ഏതാണ്ട് ഇല്ലാതാകുന്ന സ്ഥിതിയാണ്. ഇതിനിടെയാണ് കേസിലെ നിർണ്ണായക ആസൂത്രകനായ ഫൈസൽ ഫരീദിനെ വിട്ടു കിട്ടാനാവില്ലെന്ന നിലപാട് ഇപ്പോൾ യു.എഇ സ്വീകരിച്ചിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ കേന്ദ്ര സർക്കാരിനെയും എൻ.ഐ.എയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.