സ്വര്‍ണക്കടയില്‍ മോഷണശ്രമം; മുന്‍ പഞ്ചായത്തംഗം പിടിയില്‍; മാനസികപ്രശ്‌നമുണ്ടെന്ന് ബന്ധുക്കള്‍

Spread the love

കോഴിക്കോട്: സ്വര്‍ണക്കടയിലെ മോഷണശ്രമത്തിനിടെ പിടിയിലായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി മുന്‍ പഞ്ചായത്തംഗം.

video
play-sharp-fill

പരിയങ്ങാട് താടായില്‍ മേലേ മേത്തേടം സൗദാബിയാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. ഫറോക്ക് നഗരസഭയാകുന്നതിന് മുൻപ് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഇവര്‍ അവിടുത്തെ അംഗമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ഫറോക്കിലെ വസ്തുവകകള്‍ വിറ്റ് പൂവാട്ടുപറമ്പിലേക്ക് മാറിയത്.

ചോദ്യം ചെയ്യലിന് ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരുമുളക് സ്‌പ്രേ, പെട്രോള്‍, സിഗററ്റ് ലൈറ്റര്‍ തുടങ്ങിയവ കൊണ്ടായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടയില്‍ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയില്‍ വന്നതെന്ന് കടയുടമയുടെ മകള്‍ പൊലീസിന് മൊഴി നല്‍കി.