
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ നൂതനമാര്‍ഗം ഉപയോഗിച്ചാണ് മാഫിയകളുടെ സ്വര്‍ണക്കടത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഫെയ്‌സ് ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ സ്വര്‍ണം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫെയ്‌സ് ക്രീം പാക്കറ്റ്. സീല്‍ പൊട്ടിക്കാത്ത രീതിയിലായിരുന്നു ഫെയ്‌സ്‌ക്രീമുകള്‍. പാക്കറ്റ് തുറന്നുപരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്ന് നാല് സ്വര്‍ണക്കട്ടകള്‍ പിടികുടിയത്. അരക്കിലോയലധികം തുക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.