
കോട്ടയം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1480 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 70,000 ത്തിനടുത്ത് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 8745 രൂപ.
റെക്കോഡ് വില വർധനയാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.
ലോകവിപണിയിലും സ്വർണത്തിന് വൻ വില വർധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വർണത്തിന് വ്യാഴാഴ്‌ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകൾ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വർണത്തിന് ഗുണമാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വർണവില കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.
ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 8745 രൂപ
ഒരു പവൻ സ്വർണത്തിന് 69,960 രൂപ