play-sharp-fill
സംസ്ഥാനത്ത് ഇന്ന് ( 29/10/2022) സ്വർണവിലയിൽ ഇടിവ്; 280 രൂപ കുറഞ്ഞ് പവന് 37,400 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 29/10/2022) സ്വർണവിലയിൽ ഇടിവ്; 280 രൂപ കുറഞ്ഞ് പവന് 37,400 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 280 രൂപ കുറഞ്ഞ് 37,400 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,675 രൂപയുമായി.

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4675

പവന്- 37,400