സ്വര്‍ണവില വീണ്ടും കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് (23/03/2024) സ്വർണ്ണം ഗ്രാമിന് പത്തുരൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില വരുംദിവസങ്ങളില്‍ വീണ്ടും വര്‍ധിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷം ഇന്നലെ 360 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്നും ഇടിയുകയായിരുന്നു.

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

ഗ്രാമിന് 6125 രൂപ

പവന് 49,000 രൂപ