play-sharp-fill
സ്വപ്‌നയും സംഘവും ഉടൻ പുറത്തിറങ്ങും: സ്വർണ്ണക്കടത്തിൽ നിന്നിടത്തു നിന്ന് അനങ്ങാനാവാതെ ദേശീയ അന്വേഷണ ഏജൻസി; സ്വപ്നയെ അകത്തിടാനുള്ള തെളിവു പോലുമില്ലാതെ എൻ.ഐ.എ; അജിത് ടോവലിന്റെ പുലിക്കുട്ടികൾക്ക് ഇതെന്തുപറ്റി..!

സ്വപ്‌നയും സംഘവും ഉടൻ പുറത്തിറങ്ങും: സ്വർണ്ണക്കടത്തിൽ നിന്നിടത്തു നിന്ന് അനങ്ങാനാവാതെ ദേശീയ അന്വേഷണ ഏജൻസി; സ്വപ്നയെ അകത്തിടാനുള്ള തെളിവു പോലുമില്ലാതെ എൻ.ഐ.എ; അജിത് ടോവലിന്റെ പുലിക്കുട്ടികൾക്ക് ഇതെന്തുപറ്റി..!

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ കൊട്ടിഘോഷിച്ച് കേരളത്തിലേയ്ക്ക് എത്തിച്ച എൻ.ഐ.എ സംഘത്തിന് അടിതെറ്റുന്നു. കേസിൽ നിർണ്ണായകമായ 90 ദിവസങ്ങൾ കഴിഞ്ഞിട്ടും, മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് അടക്കമുള്ളവർക്കെതിരെ തെളിവ് കണ്ടെത്താൻ എൻ.ഐ.എ സംഘത്തിനു സാധിച്ചിട്ടില്ല. അന്വേഷണ വീരൻ അജിത് ഡോവൽ അടങ്ങിയ സംഘത്തിനു പോലും ഇതുവരെയും ലക്ഷ്യം ഭേദിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ കുടുങ്ങിയിരിക്കുന്നത് അന്വേഷണ ഏജൻസികൾ തന്നെയാണ്.


ഇതിനിടെ, സ്വർണം കടത്തിയ കേസിലെ പ്രധാന കണ്ണികളായ ഫൈസൽ ഫരീദും റബിൻസ് ഹമീദും യുഎഇയിൽ പിടിയിലായ വിവരം കോടതിയിൽ നിന്ന് എൻഐഎ മറച്ചുവെച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. രണ്ടുമാസംമുമ്പ് യുഎഇ സന്ദർശിച്ചപ്പോൾ ലഭിച്ചെന്നു പറയുന്ന വിവരമാണ് എൻഐഎ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാലയളവിൽ കോടതിയിൽ പലതവണ സമർപ്പിച്ച റിപ്പോർട്ടുകളിൽ യുഎഇയിലുള്ള ആറു പ്രതികളെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചിരുന്നത്. ആഗസ്ത് 11, 12 തീയതികളിലാണ് എൻഐഎ സംഘം യുഎഇയിൽ പോയത്. അതിനുശേഷം ഏറ്റവുമൊടുവിൽ കഴിഞ്ഞമാസം 18ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇവരെ തേടുന്നതായാണ് അറിയിച്ചത്.

പ്രധാന ഗൂഢാലോചനക്കാരായ ഫൈസൽ ഫരീദിനെയും റബിൻസ് ഹമീദിനെയും അറസ്റ്റ് ചെയ്‌തെന്നും ഇന്ത്യയും യുഎഇയും തമ്മിലെ സൗഹൃദബന്ധം തകർക്കാൻ ശ്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, പ്രതികൾ ഇരുവരും നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലാണോ അറസ്റ്റിലായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എന്നാണ് അറസ്റ്റിലായതെന്നും ഇവരെ കാണാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞതായും പറയുന്നില്ല.

സ്വർണക്കടത്തിലെ തീവ്രവാദബന്ധം തെളിയിക്കാനും പ്രതികൾക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങൾ സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കാനും കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.
അതിനുപിന്നാലെയാണ് റിപ്പോർട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ചത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിനുപിന്നിലെ പ്രധാന ഗൂഢാലോചനയും കുറ്റകൃത്യങ്ങളും യുഎഇ കേന്ദ്രീകരിച്ചാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎഇയിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണ്. അതിൽ സഹകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെന്നും എൻഐഎ കോടതിയെ അറിയിച്ചു.

ആഗസ്റ്റ് 11, 12 തീയതികളിൽ എൻ.ഐ.എ സംഘം പ്രതികളെ പിടികൂടാൻ യു.എ.ഇയിൽ എത്തി. ഇന്ത്യ – യു.എ.ഇ സൗഹൃദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് ഫൈസലിനെയും റബിൻസിനെയും അറസ്റ്റ് ചെയ്‌തെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും യു.എ.ഇ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ അറസ്റ്റിലായ പ്രതികളുമായും യു.എ.ഇ.യിൽ ഒളിവിലുള്ള മറ്റു പ്രതികളുമായും ഇവർ ഗൂഢാലോചന നടത്തി. യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനുമതി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചാണ് സ്വർണം കടത്തിയത്.

ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖുൾ അക്ബർ, അഹമ്മദ് കുട്ടി, രാജു, മുഹമ്മദ് ഷമീർ എന്നിവരെ ഇന്ത്യയിൽ എത്തിക്കാൻ ഇന്റർപോളിന്റെ ബ്‌ളൂ കോർണർ നോട്ടീസ് നടപടികൾ പുരോഗമിക്കുകയാണ്. മുഖ്യ ഗൂഢാലോചനയടക്കം യു.എ.ഇയിൽ നടന്നതിനാൽ അവിടെ തെളിവു ശേഖരിക്കാൻ പരസ്പരം നിയസഹായത്തിനുള്ള നടപടികൾ തുടരുന്നു. സ്വർണം വാങ്ങിയതും അതിനായി ഹവാല പണം എത്തിച്ചതും അന്വേഷിക്കണം.

ദുബായ് പൊലീസ് ചോദ്യം ചെയ്തശേഷമാണ് ഫൈസലിന്റെ അറസ്റ്റ് ഇന്ത്യൻ വിദേശ മന്ത്രാലയത്തെ അറിയിച്ചത്. ആഗസ്റ്റിൽ കൊച്ചിയിലെ എൻ.ഐ.എ സംഘം ദുബായിലെത്തിയെങ്കിലും ഫൈസലിനെ ജയിലിലടച്ചതിനാൽ ചോദ്യം ചെയ്യാനായില്ല. തൊട്ടടുത്തദിവസം എൻ.ഐ.എ സംഘം മടങ്ങി. ഫൈസലിനെ കൊച്ചിയിലേക്ക് കൊണ്ടുവരാനായിരുന്നു എൻ.ഐ.എ പദ്ധതി. ദുബായ് പൊലീസ് രാജ്യദ്രോഹ കേസെടുത്തതോടെ അത് പാളി. സ്വർണക്കടത്തു കേസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതിനാൽ ഫൈസലിനെ നാടുകടത്താനാവില്ല. ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യൻ സംഘത്തിന് കൈമാറാനേ കഴിയൂ.

യു.എ.ഇ കോൺസുലേറ്റിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് സ്വർണം കടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും നടപടികൾ പൂർത്തിയാകുന്നതുവരെ ഫൈസലിനെ വിട്ടുനൽകില്ലെന്നും ദുബായ് പൊലീസ് എൻ.ഐ.എയെ അറിയിച്ചു. തൃശൂർ കയ്പമംഗലം സ്വദേശിയാണ് ഫൈസൽ (35).