സംസ്ഥാനത്ത് ഇന്ന് (24/04/2023) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് ഒരു പവന് 44520 രൂപയിലെത്തി..!

Spread the love

സംസ്ഥാനത്ത് ഇന്ന് (24/04/2023) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് ഒരു പവന് 44520 രൂപയിലെത്തി..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44520 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5565

പവൻ : 44520