സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും ഇടിവ് : അഞ്ചു ദിവസം കൊണ്ട് കുറഞ്ഞത് 2000 രൂപ
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെയുണ്ടായ കുത്തനെയുള്ള ഇടിവിനുശേഷം ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 30,280 രൂപയായി. ഗ്രാമിന് 3790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 1200 രൂപ കുറഞ്ഞ് 30,600 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്.
ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. മാർച്ച് ഒമ്പതിലായിരുന്നു. എക്കാലത്തെയും ഉയർന്ന വില 32,320 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,529.83 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6 ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0