സംസ്ഥാനത്ത് ഇന്ന് (17/01/2023)സ്വർണവിലയിൽ മാറ്റമില്ല; പവന് ഇന്നത്തെ വിപണി വില 41,760 രൂപ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന് റെക്കോർഡിട്ട സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ ഉയർന്നു. ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,760 രൂപയായി.

video
play-sharp-fill

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ശനിയാഴ്ചയും 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4315 രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 5220
പവൻ – 41760