
കുത്തനെ ഇടിഞ്ഞു സ്വർണവില : ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് സ്വർണവിലയിലും സാരമായ മാറ്റം വന്നിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ പവന് 1200 രൂപയാണ് ഇന്ന്് രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയിലെത്തി.
ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. മാർച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയിൽ സ്വർണ്ണ വിലയെത്തിയിരുന്നു. ഇത് ഉപഭോക്താക്കളെയും ആശങ്കപ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0