സംസ്ഥാനത്ത് ഇന്ന് ( 05/11/2022) സ്വർണവിലയിൽ വർധനവ്; 720 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 37600 രൂപയിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് രാവിലെ 720 രൂപ ഉയർന്നു.
ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. 600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയർന്നു. 85 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3895 രൂപയാണ്.
വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാമ സാധരണ വെള്ളിയുടെ വില 2 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Third Eye News Live
0