സംസ്ഥാനത്ത് ഇന്ന് ( 03/02/2023) സ്വർണവിലയിൽ ഇടിവ്; 400 രൂപ കുറഞ്ഞ് പവന് 42,480 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. 42,880 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4385 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഒരു രൂപ ഇന്ന് കുറഞ്ഞു. രണ്ട് രൂപയാണ് ഇന്നലെ ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5310

പവന്- 42480