സംസ്ഥാനത്ത് ഇന്ന് (01/02/2023) സ്വർണവിലയിൽ വർധനവ്; 200 രൂപ വർധിച്ച് പവന് 42,200 രൂപയിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4360 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 75 രൂപയാണ്. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Third Eye News Live
0