
സംസ്ഥാനത്ത് ഇന്ന്( 04/11/2022) സ്വർണവിലയിൽ ഇടിവ്; 480 രൂപ കുറഞ്ഞ് പവന് 36880 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുചാട്ടത്തിനൊടുവിൽ സ്വർണവില കുത്തനെ താഴേക്ക്. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒന്നിന് 37, 280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ടുദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്. ഉത്സവസീസണ്‍ ആയതോടെ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0