video
play-sharp-fill

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്; ഒരു പവൻ സ്വർണത്തിന് 36,440 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്; ഒരു പവൻ സ്വർണത്തിന് 36,440 രൂപ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,440 രൂപ. ഗ്രാം വില 45 രൂപ കൂടി 4555ൽ എത്തി. ഈ മാസത്തതെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 80 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ടു സ്വർണത്തിനു കൂടിയത് 440 രൂപ.

ഈ മാസത്തിന്റെ തുടക്കത്തിൽ 36,360 രൂപയായിരുന്നു സ്വർണവില. ഒരു ഘട്ടത്തിൽ 35,600 രൂപയിലേക്ക് താഴ്ന്ന സ്വർണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണവില എത്തിയത്.

ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാർജ്ജിക്കുന്നതും ഓഹരിവിപണികളിലെ ചലനങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group