സ്വർണ്ണവില റെക്കോർഡിലേക്ക് : ശനിയാഴ്ച മാത്രം വർധിച്ചത് 160 രൂപ ; സ്വർണ്ണം പവന് 35,400 രൂപ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്. സ്വർണ്ണം പവന് 35,400 രൂപയായി ഉയർന്നു. 4425 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില.

വെള്ളിയാഴ്ച വൈകുന്നേരം 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് 160 രൂപയാണ് വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം മാത്രം 6,400 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തിൽ പവന്റെ വില.

ലോക കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വർധനയ്ക്ക് കാരണം. അതേസമയം ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയിൽ തന്നെ തുടരുകയാണ്.