play-sharp-fill
നാല് കിലോ സ്വർണം പൊടിയാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു ; എയർഹോസ്റ്റസ് പിടിയിൽ

നാല് കിലോ സ്വർണം പൊടിയാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു ; എയർഹോസ്റ്റസ് പിടിയിൽ

സ്വന്തം ലേഖിക

മുംബൈ: നാലുകിലോ സ്വർണം പൊടിയാക്കി അടിവസ്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച എയർലൈൻസിന്റെ എയർഹോസ്റ്റസ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സനാ പഠാൻ എന്ന യുവതിയാണ് പിടിയിലായത്.

സ്വർണം പൊടിയാക്കി ബാഗിനുള്ളിൽ അടിവസ്ത്രപാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവർ സ്വർണം കടത്തുന്നതായി എയർ ഇന്റലിജൻസ് യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണിൽ താമസിക്കുന്ന യുവതി പ്രതിഫലം വാങ്ങിയാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. 60000 രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് സൂചന.