
ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നൂറു പവൻ മുക്കുപണ്ടം പണയം വെച്ച് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലുവ : മുക്കുപണ്ടം പണയംവെച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ. 100 പവന്‍ മുക്കുപണ്ടമാണ് സ്വര്‍ണമെന്ന വ്യാജേന ബാങ്കില്‍ പണയം നല്‍കിയത്.
100 പവന്‍ മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കോട്ടയം സ്വദേശി കാരമുളളില്‍ ലിജുവിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 16 മുതല്‍ 28 വരെയുള്ള തീയതികളില്‍ 8 തവണകളായാണ് ഇയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചത്.പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഉടന്‍ പിന്‍വലിക്കുകയായിരുന്നു. വലിയ തുകയുടെ ഇടപാടായതിനാല്‍ ബാങ്ക് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
ആലുവ സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണയസ്വര്‍ണം മുക്കു പണ്ടമെന്ന് പണയം വെച്ചപ്പോള്‍ തന്നെ കണ്ടെത്താതിരുന്നതിന് ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിലും കേസുണ്ട്.