video
play-sharp-fill

Wednesday, May 21, 2025
HomeCrimeസ്വർണ്ണവില കുതിച്ചുയരുന്നു: സംസ്ഥാനത്ത് കള്ളക്കടത്തുകാർക്ക് കൊയ്ത്തുകാലം; തിങ്കളാഴ്ച പിടിച്ചെടുത്തത് അഞ്ചു കോടിയുടെ അനധികൃത സ്വർണം

സ്വർണ്ണവില കുതിച്ചുയരുന്നു: സംസ്ഥാനത്ത് കള്ളക്കടത്തുകാർക്ക് കൊയ്ത്തുകാലം; തിങ്കളാഴ്ച പിടിച്ചെടുത്തത് അഞ്ചു കോടിയുടെ അനധികൃത സ്വർണം

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിടിച്ചാൽക്കിട്ടാത്ത രീതിയിൽ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുമ്പോൾ അതിർത്തികൾ വഴി അതിരില്ലാതെ ഒഴുകുന്നത് കോടികളുടെ സ്വർണം. അഞ്ച് കോടിയിലധികംരൂപ വില വരുന്ന സ്വർണബിസ്‌കറ്റുകൾ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർ.ഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. തിങ്കളാഴ്ച മാത്രം 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയനാല് യാത്രക്കാരിൽ നിന്നായി 11.2 കിലോ ഗ്രാം സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന നാല് പേർ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വർണവുമായി എത്തിയത്.അതേ സമയം വിമാനത്താവളത്തിൽ പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴിപരിസരങ്ങളിൽ നടത്തിയ തിരച്ചിലിൽ3.2 കിലോ സ്വർണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടുകയായിരുന്നു.
തിങ്കളാഴ്ചപുലർച്ചെ ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്നു 2.900 കിലോഗ്രാം സ്വർണവും രാവിലെ 9ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരിൽ നിന്നും സ്വർണം പിടികൂടുകയായിരുന്നു.ദുബായ് യാത്രക്കാരൻ മൈക്രോ വേവ് ഓവനിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നും സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി.
രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ യൂണിറ്റുകൾനടത്തിയ പരിശോധനയിലാണ് മൂന്ന് പേരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അതേ സമയം പിടിയിലായവർ ഇതിലെ കണ്ണികൾ മാത്രമാണെന്നുംഇതിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സംശയിക്കുന്നതെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments