video
play-sharp-fill

കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണം ; മൊത്ത വിൽപ്പനശാലയിൽ നിന്നും സ്വർണ്ണം വാങ്ങുന്നവരിൽ കേരളത്തിലെ പ്രമുഖ ജൂവലറികളും

കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണം ; മൊത്ത വിൽപ്പനശാലയിൽ നിന്നും സ്വർണ്ണം വാങ്ങുന്നവരിൽ കേരളത്തിലെ പ്രമുഖ ജൂവലറികളും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസ് പരിശോധന. പരിശോധനയിൽ ഇന്റലിജൻസ് അധികൃതർ കണ്ടെത്തിയത് മുപ്പത് കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണമാണ്.

ഇവരിൽ നിന്നും നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ അധികൃതർ ഈടാക്കിയത്. ഇവരിൽ നിന്നും കേരളത്തിലെ പ്രമുഖ ജൂവലറികൾ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് നഗരത്തിലെ നിരവധി ജൂവലറികൾ കേന്ദ്രീകരിച്ച് അനധികൃത സ്വർണവിൽപ്പന വ്യാപകമെന്ന് പരാതികളുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധന നടന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് തന്നെയുള്ള മറ്റൊരു സ്വർണ മൊത്തവിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗം നടത്തിയ പരിശോധനയിലും വൻ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിത്. ഇമാസ് ഗോൾഡിലായിരുന്നു അന്ന് പരിശോധന നടന്നത്. 2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജൻസ് അധകണ്ടെത്തിയിരുന്നു.

പരിശോധനയിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണർ ഇന്റലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇന്റലിജൻസ് എ. ദിനേശ്കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഐ.ബി. വിജയകുമാർ, അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് കുമാർ ബി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ജീജ, ഷിജോയ് ജെയിംസ്, ശോഭിഷ് രാഗിത്, ശശിധരൻ ഇല്ലത്ത്, ബിജു, ശിവദാസൻ, ശ്രീഗേഷ്, രാജേഷ് തോമസ്, ഡ്രൈവർമാരായ രാഗേഷ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.