video
play-sharp-fill
ഈന്തപ്പഴമോ സ്വർണ്ണമോ..? എന്താണ് സമ്മാനമായി കിട്ടിയത്; സ്‌പെഷ്യൽ മാരേജ് ആക്ട് രജിസ്‌ട്രേഷൻ മാനദണ്ഡം മാറ്റിയത് ലവ് ജിഹാദിനെ സഹായിക്കാൻ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി കെ.പി ശശികല

ഈന്തപ്പഴമോ സ്വർണ്ണമോ..? എന്താണ് സമ്മാനമായി കിട്ടിയത്; സ്‌പെഷ്യൽ മാരേജ് ആക്ട് രജിസ്‌ട്രേഷൻ മാനദണ്ഡം മാറ്റിയത് ലവ് ജിഹാദിനെ സഹായിക്കാൻ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി കെ.പി ശശികല

സ്വന്തം ലേഖകൻ

കോട്ടയം: രജിസ്‌ട്രേഷൻ വകുപ്പിൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത വിവരം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ഹൈന്ദവ സംഘടനകളും. കേരളത്തിലെ മതേതര വാദികൾ ഈ തീരുമാനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോഴാണ് തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഹിന്ദു ഐക്യവേദിയാണ് തീരുമാനത്തിന് എതിരെ സർക്കാരിനെക്കുറ്റപ്പെടുത്തി എത്തിയിരിക്കുന്നത്. ഈന്തപ്പഴമോ, സ്വർണ്ണമോ എന്താണ് കൈക്കൂലിയായി വാങ്ങി സർക്കാർ തീരുമാനം തിരുത്തിയത് എന്നു വ്യക്തമാക്കണമെന്നാണ് ഇപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ചുള്ള വിവാഹങ്ങളെ പറ്റിയുള്ള വിവരം ഇനി മുതൽ റെജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ ൽ പരസ്യപ്പെടുത്തില്ലത്രേ.?
മതമാലീകവാദികൾ വർഗ്ഗീയ പ്രചരണത്തിന് ഉപയോഗിക്കുമത്രെ!
ഇത് സർക്കാർ രഹസ്യാന്വേഷണ റിപ്പോർട്ടോണോ ?
ഏതെങ്കിലും സംഘടനകൾ ആവശ്യപ്പെട്ടതാണോ?
ഏതെങ്കിലും കോടതി വിധികളുടേയോ പരാമർശങ്ങളുടേയോ അടിസ്ഥാനത്തിലാണോ ?
അല്ല .

മറിച്ച് ആരോക്കെയോ പരാതി കൊടുത്തത്രെ. !
ആടിനെ മേയ്ക്കാൻ പോയി അഫ്ഗാനിലെ ജയിലിലെത്തിയ ഇന്നാട്ടിലെ പെൺ മക്കളെ ഗവൺമെന്റിന്നറിയാമോ?

സെക്‌സ് മാഫിയകൾ ചവച്ചു തുപ്പിയ പെൺമക്കളെ അറിയാമോ?
കല്യാണ വീരന്മാർ നടത്തുന്ന തട്ടിപ്പുകൾ അറിയാമോ?
മതം മാറ്റ മാഫിയകളുടെ നീരാളിക്കൈകളുടെ വലിപ്പം അറിയാമോ?
ഒരു തട്ടിക്കൂട്ടുകല്യാണത്തിലൂടെ ഒരു മകളെ പർദ്ദയിൽ കേറ്റാൻ ഒരു കോടി രൂപ പിരിക്കാനും വക്കീലിന് എറിഞ്ഞു കൊടുക്കാനും ശേഷിയുള്ള നാടാണെന്ന് അറിയാമോ? –

ഈ കൊറോണക്കാലത്ത് സമ്പർക്കം ഒഴിവാക്കാൻ ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ഈ കാലത്തു തന്നെ ഇത്തരമൊരു തീരുമാനം എടുത്ത സർക്കാരിന്റെ വലിയ മനസ്സ് വിലമതിക്കാനാവാത്തതാണ് !
ആ വില സ്വർണ്ണമായാണോ ഈന്തപ്പഴമായാണോ വാങ്ങീത് എന്നേ ഇനി അറിയാനുള്ളു..

ഇത്തരം വിഷയങ്ങൾ സ്വന്തം രക്ഷിതാക്കളെ എങ്കിലും രേഖാമൂലം അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിനില്ലേ ?
രജിസ്ട്രാഫീസിലെ ജീവനക്കാരെ സ്വാധീനിച്ച് ഈ നോട്ടീസ് മറച്ചു വെക്കുന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ആ സാഹചര്യം തിരിച്ചു കൊണ്ടുവരാനാണോ ഇത്തരം തീരുമാനം ?
ഈ ധൃതി പിടിച്ച തീരുമാനം സംശയങ്ങളുണ്ടാക്കുന്നു.
സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണം.
രാവണനിർദ്ദേശത്താൽ പൊന്മാനായി വരുന്ന മാരീചന്മാരെ തിരിച്ചറിയുന്ന ലക്ഷ്മണന്റെ വാക്കുകൾ ചിലപ്പോൾ സീതാ ദേവിമാരെ രക്ഷിപ്പെടാൻ സഹായിക്കും അതിനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
സർക്കാർ പിന്മാറിയില്ലെങ്കിൽ ഞങ്ങൾ ഇതിനെ നിയമപരമായിത്തന്നെ നേരിടും.