
തൃശൂർ: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 12നാണ് ഇയാൾ രണ്ട് പവൻ തൂക്കം വരുന്ന രണ്ട് മുക്കുപണ്ട വളകൾ പാപ്പിനിവട്ടം സഹകരണ ബാങ്കിൽ പണയം വെച്ച് 88,000 രൂപ തട്ടിയത്.
സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കുന്നത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതി അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ മറ്റ് ബാങ്കുകളിൽ പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
മതിലകം ഇൻസ്പെക്ടർ എസ്എച്ച്ഒ എംകെ ഷാജിയുടെ നേതൃത്വത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, എഎസ്ഐ വിനയൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group