ശബരിമലയിൽ യോഗ ദണ്ഡ് സ്വർണം പൂശിയതിലും ദുരൂഹത: അറ്റകുറ്റ പണിക്ക് ചുമതല നൽകിയത് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മകൻ; തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പത്മകുമാർ ; ദണ്ഡ് സ്വർണം പൂശിയതിൽ ഹൈക്കോടതി അനുമതിയുണ്ടോ എന്നതിലും സംശയം

Spread the love

തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത. മുൻ ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. രേഖകൾ ലഭിച്ചു.

video
play-sharp-fill

തന്ത്രിയുട നിർദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാർ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു. പുറത്തു കൊണ്ട് പോകാതെയാണ് അറ്റകുറ്റ പണി നടക്കിയതെന്നും വിശദീകരണം. യോഗ ദണ്ഡ് സ്വർണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിൽ സംശയം ഉയരുകയാണ്.