
ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ അടുത്ത മോഷണം: വൈദികൻ എന്ന വ്യാജേനെ വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വയോധികയുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വൃദ്ധയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്.
വൈദികൻ എന്ന് പരിചയപ്പെടുത്തി വീട്ടിലെത്തുകയും സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും അറിയിച്ചു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടുകയായിരുന്നു.
ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് മോഷണം നടത്തിയത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയുടെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0