
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ; കോട്ടയം റെയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു
കോട്ടയം: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി തേമ്പിത്തറയിൽ സിനിൽ (41) ആണ് പിടിയിലായത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകീട്ട് 7. 30ഓടെ ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ നിന്ന യുവതിയുടെ 9 ഗ്രാം തൂക്കമുള്ള സ്വർണമാല വലിച്ചു പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രദേശവാസികളും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കിഴടക്കി കോട്ടയം റെയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ എസ്എച്ച്ഒ റെജി പി ജോസഫ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ തുമ്പ പൊലീസ് സ്റ്റേഷനിലും സമാന കേസിൽ പ്രതിയാണ്.
Third Eye News Live
0