തിരുവനന്തപുരത്ത് വീടിന്റെ വാതിൽ കത്തിച്ച് മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 50000 രൂപയും മോഷണം പോയി; സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്നയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡും രൂപയും മോഷ്ടാവ് കവർന്നു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന്റെ വാതിൽ കത്തിച്ച് മോഷണം. വാളക്കാട് തേരിമുക്ക് സലിം നിവാസിൽ ആണ് മോഷണം നടന്നത്. വീട്ടിലുളളവർ ആശുപത്രി സംബന്ധമായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും ആശുപത്രി ചിലവുകൾക്കായി സൂക്ഷിച്ചിരുന്ന 50000 രൂപയുമാണ് മോഷണം പോയത്.

മുൻവശത്തെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.കതക് പൊളിക്കാൻ മൺവെട്ടി പോലുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന സഹദേവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡും രൂപയും മോഷ്ടാവ് എടുത്തുകൊണ്ടുപോയി. സഹദേവൻ രാവിലെ ഉറക്കം ഉണർന്നു നോക്കുമ്പോൾ പൂട്ടുകൾ തറയിൽ ഇളകി കിടക്കുന്നത് കണ്ടു. ഉടൻതന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

മോഷണം നടന്നു എന്ന് മനസ്സിലാക്കിയ ഇവർ ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിച്ചു. അകത്തെ മുറികൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വൈകുന്നേരത്തോടെയാണ് ഫിംഗർ പ്രിന്റ് വിഗദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.