
സ്വന്തം ലേഖിക
പെരുമ്പാവൂര്‍: സുഹൃത്തിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തി ഡയമണ്ട് നെക്ലസും സ്വര്ണാഭരണങ്ങളുമടക്കം കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതി പിടിയിലായി.
ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ(30) ആണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേയ് ആറിന് കോടനാട് വച്ചായിരുന്നു സംഭവം. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങള്‍ മാമോദീസ ചടങ്ങിന് ശേഷം അലമാരിയില്‍ വച്ചിരുന്നു.
ഇവിടെ നിന്നാണ് പ്രതി കവര്‍ന്നത്. മോഷണമുതല്‍ ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറിയിലും പണമിടപാട് സ്ഥാപനങ്ങളിലും നിന്ന് കണ്ടെത്തി. നാല് ലക്ഷം രൂപ വിലവരുന്നവയാണ് മോഷ്ടിച്ചത്.
ഇൻസ്പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐ പി ജെ കുര്യാക്കോസ്, എ.എസ്.ഐ ശിവദാസ്, സീനിയര്‍ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാര്‍ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.