
സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യയും ചൈനയും സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക തളർച്ച ആയിരിക്കാം ഇതിന് കാരണമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ചൈനയിലെ ഇറക്കുമതിയിൽ ഈ കാലയാളവിൽ 10 ശതമാനമാണ് കുറഞ്ഞത്. എന്നാൽ 2019 മൊത്തംവർഷം വിലയിരുത്തുകയാണെങ്കിൽ ഏഴുശതമാനമാണ് ഇടിവ് ഉണ്ടായത്. ഇറക്കുമതി 637.3 ടണ്ണായും കുറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക തളർച്ച, പണപ്പെരുപ്പത്തിലെ വർധന, വ്യാപാര തർക്കം, ഉയർന്ന വില എന്നിവ സ്വർണത്തിൽ നിന്ന് അകറ്റിയതായാണ് റിപ്പോർട്ടുകൾ. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 2019 കലണ്ടർവർഷത്തിൽ 17 ശതമാനമാണ് ഇന്ത്യയിൽ ഇറക്കുമതിയിൽ കുറവുണ്ടായത്.
Third Eye News Live
0