ഗൂഗിൾമാപ്പ് ചതിച്ചു;ഇളങ്ങുളത്ത് ടാങ്കർലോറി ചെളി നിറഞ്ഞ പറമ്പിൽ കുടുങ്ങി ;ഒടുവിൽ ജെ.സി.ബി എത്തി ലോറി വലിച്ചുകയറ്റി

Spread the love

 

ഇളങ്ങുളം :വീണ്ടും ഗൂഗിൾ മാപ്പ് പണി തന്നു. സെപ്ടിക് ടാങ്ക് ക്ലീനിംഗിന് എത്തിയ സംഘവും ടാങ്കർ ലോറിയും ഗൂഗിൾമാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് രണ്ടാംമൈലിൽ ചെളി നിറഞ്ഞ പറമ്പിൽ കുടുങ്ങി. ചേർത്തലയിൽ നിന്ന് കൂരാലി വഴി പൊൻകുന്നം – പാലാ റോഡിലെത്തിയ സംഘമാണ് വഴിതെറ്റി കുടുങ്ങിയത്.

കൊപ്രാക്കളം ആശുപത്രിയുടെ അരികിലൂടെയുള്ള വഴിയിലെ ഒരു വീട്ടിലെത്തേണ്ട സംഘം അരകിലോമീറ്റർ മുൻപ് രണ്ടാംമൈൽ കവലയിൽ നിന്ന് പനമറ്റം റോഡിലേക്ക് ഗൂഗിൾമാപ്പ് തെറ്റായ ദിശ കാണിച്ചതോടെ കയറി. ഇളങ്ങുളം മുത്താരമ്മൻ കോവിലിന്റെ സമീപത്തെ റോഡിലൂടെ എത്തിയ ലോറിക്ക് മുൻപിൽ വഴി തീർന്ന് ചെളിനിറഞ്ഞ പറമ്പിൽ ചക്രങ്ങൾ പുതയുകയായിരുന്നു.

പത്രം ഏജന്റ് നെടുമ്പേൽ രഘുനാഥിന്റെ വീടിന് സമീപം പുരയിടത്തിലാണ് ലോറി എത്തിയത്. പിന്നീട് ജെ.സി.ബി എത്തിച്ചാണ് ലോറി വലിച്ചുകയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group