play-sharp-fill
ഒരു ആട് ചത്തു ; ഇന്ത്യയ്ക്ക് നഷ്ടം 2.7 കോടി

ഒരു ആട് ചത്തു ; ഇന്ത്യയ്ക്ക് നഷ്ടം 2.7 കോടി

സ്വന്തം ലേഖിക

ഭുവനേശ്വർ: ഒരു ആട് ചത്ത സംഭവം കോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 2.7 കോടി രൂപ. കോൾ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോൾഫീൽഡ് ലിമിറ്റഡിനാണ് (എം.സി.എൽ) ആട് ചത്തത് മൂലം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്.

മഹാനദി കോൾഫീൽഡ് ലിമിറ്റഡിന് കീഴിലെ താൽച്ചറിലെ കൽക്കരിപ്പാടത്ത് ഒരു ആട് അപകടത്തിൽ ചത്തതതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആട് ചത്ത വിവരമറിഞ്ഞ് പ്രദേശവാസികൾ കൽക്കരിപ്പാടത്തേക്ക് പ്രതിക്ഷേധവുമായി എത്തി . ഇതോടെ കൽക്കരിനീക്കം ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഒടുവിൽ പോലീസെത്തി സംഭവത്തിൽ ഇടപെട്ടതോടെയാണ് കൽക്കരിപ്പാടത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മൂന്നരമണിക്കൂറോളം പ്രവർത്തനം നിലച്ചെന്നും ഒരു ആടിന് വലിയവില കൊടുക്കേണ്ടിവരുമെന്നത് സത്യമാണെന്നും എം.സി.എൽ. വക്താവ് ഡിക്കെൻ മെഹ്‌റ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസിൽ പരാതി നൽകിയതായും പ്രദേശവാസികൾ കൽക്കരിപ്പാടത്ത് അതിക്രമിച്ച് കടക്കുന്ന് കൽക്കരിയെടുക്കുന്നതും കന്നുകാലികളെ മേയാൻ വിടുന്നതും പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :