
മെസ്സിയുടെ നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ചിലവായത് കോടികളെന്ന് സംഘാടകൻ. ലയണല്‍ മെസ്സിക്ക് 89 കോടി നല്‍കിയതായി മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറിയിച്ചു. ഗോവ നിശാ ക്ലബ് തീപിടുത്തമുണ്ടായ കേസില്‍ അറസ്റ്റിലായ ശതാദ്രു ദത്ത എസ് ഐ ടിക്ക് മുന്നിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാൽ ഗോട്ട് ഇന്ത്യ ടൂറിന്റെ മൊത്തത്തിലുള്ള ചെലവ് 100 കോടിയായെന്നും അദ്ദേഹം പറഞ്ഞു.
ലയണല്‍ മെസ്സിയുടെ പര്യടനത്തിനായി 89 കോടി രൂപയാണ് നല്‍കിയത്. അതേസമയം 11 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് നികുതിയായി നല്‍കിയത്., പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ ചോദ്യം ചെയ്യലിലാണ് ദത്ത വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.
ഈ തുകയുടെ 30 ശതമാനം സ്പോണ്‍സർമാരില്‍ നിന്നാണ് കണ്ടെത്തിയത്, ബാക്കി 30 ശതമാനം ടിക്കറ്റ് വില്‍പ്പനയിലൂടെയാണ് ലഭിച്ചതെന്ന് ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്ന് പി ടി ഐയുടെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ദത്തയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 20 കോടിയിലധികം രൂപ എസ്‌ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്‍ക്കത്തയിലും ഹൈദരാബാദിലും നടന്ന മത്സരത്തിനുള്ള ടിക്കറ്റ് വിറ്റതില്‍ നിന്നും സ്പോണ്‍സർമാരില്‍ നിന്നും ലഭിച്ച പണമാണ് തന്റെ ബാങ്ക് അക്കൗണ്ടിലുള്ളതെന്ന് ദത്ത പറഞ്ഞിരുന്നു. അക്കാര്യം അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ച ദത്തയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എസ് ഐ ടിയുടെ രഹസ്യാന്വേഷണ വിഭാഗം നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്ബത്തിക വിവരങ്ങള്‍ പുറത്തുവന്നത്.



