ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം ആക്രമിച്ചു പണവും മൊബൈൽ ഫോണും തട്ടി: നാലു പ്രതികൾ പൂവൻതുരുത്തിൽ പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും തട്ടിയെടുത്ത നാലു പ്രതികളെ പൊലീസ് പിടികൂടി. പൂവൻതുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്ണു (25), പൂവൻതുരുത്ത് പുത്തൻപറമ്പിൽ വിഷ്ണു (22) , പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22 ന് ക്രഷറിലെ ജോലിക്കാരൻ അനൂപിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. പൂവൻതുരുത്ത് വ്യവസായ മേഖലിയിലെ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവരുന്നതായിരുന്നു പ്രതികളുടെ രീതി. സമാന രീതിയിൽ മുൻപും ഈ സംഘം മോഷണം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇവിടെ എത്തിയ സംഘം, ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരുന്നു. ഇതേ തുടർന്നു ഇവിടെ എത്തിയ സംഘത്തിനു മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെ ആരെയും കിട്ടിയില്ല. തുടർന്നു സംഘം പൂവൻതുരുത്ത് സ്വദേശിയായ അനൂപിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവരുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അനൂപിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നു കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത ഈസ്റ്റ് എസ്.ഐ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു എസ്..ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ അൻസാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി, സിവിൽ പൊലീസ് ഓഫിസർ ബോബി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.