മലയാളികൾ ചൂതാടി നശിക്കുന്നു ; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് നഷ്ടമായത് ലക്ഷങ്ങൾ , ഗോവയിലെ കാസിനോകളിൽ നടക്കുന്നത് കോടികളുടെ ചൂതാട്ടം

മലയാളികൾ ചൂതാടി നശിക്കുന്നു ; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് നഷ്ടമായത് ലക്ഷങ്ങൾ , ഗോവയിലെ കാസിനോകളിൽ നടക്കുന്നത് കോടികളുടെ ചൂതാട്ടം

 

സ്വന്തം ലേഖകൻ

കൊച്ചി : ലഹരി പിടിച്ചാൽ ചികിത്സയില്ലാത്ത രോഗമാണ് ചിലർക്ക് ചൂതാട്ടം. ഗോവയിലെ കാസിനോകളിൽ ചൂതുക്കളിയ്ക്കായി എത്തുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു.
ചൂതുകളിച്ച് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് നഷ്ടമായത് ലക്ഷങ്ങളാണ്. ചൂതുകളിയിൽ കാശ് എറിഞ്ഞ് ഭാഗ്യം പരീക്ഷിക്കുന്നതിനിടെ രക്ഷപ്പെടുന്നവരുണ്ട്. എന്നാൽ ഇതിൽ കുത്തുപാളയെടുക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ശനിയും ഞായറുമാണ് മലയാളികളുടെ തിരക്ക്.

ഐ.ടി പ്രൊഫഷണലുകളും ബിസിനസുകാരും മുതൽ അത്താഴ പട്ടിണിക്കാർ വരെ ചൂതാട്ടത്തിന്റെ ഈ മായാവലയത്തിലുണ്ട്. കാസിനോയെന്നും ഗാംബ്ലിംഗ് എന്നും െ്രസ്രെലിൽ പറയാമെങ്കിലും നാടൻ കറക്കിക്കുത്തു മുതൽ മുച്ചീട്ടും പന്നി മലർത്തും കീച്ചും ഗുണ്ടും ഇവിടെ കളിക്കാം. അതിനൊക്കെ സ്റ്റൈലൻ ഇംഗ്ലീഷ് പേരുകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗീകൃതമായ 12 സാധാരണ കാസിനോകളും തീരക്കടലിൽ നങ്കൂരമിട്ട ആഡംബരക്കപ്പലുകളിലെ ഒമ്പത് ഫ്‌ളോട്ടിംഗ് കാസിനോകളും ഗോവയിലുണ്ട്. അനധികൃതമായ നിരവധി എണ്ണം വേറെയും. എല്ലാറ്റിലും അത്യാഡംബര റെസ്റ്റോറന്റുകളും ഡാൻസ് ഫ്‌ളോറുകളും ലഹരിയും റെഡി. കർശന പരിശോധനയ്ക്കുശേഷം ചെറിയ ബോട്ടിലാണ് കപ്പലിലേക്ക് എത്തിക്കുക. എല്ലാ വെള്ളിയാഴ്ചകളിലും ട്രെയിനിലോ, വിമാനത്തിലോ ആണ് മലയാളികൾ എത്തുക. ശനിയും ഞായറും മാരത്തൺ കളികളിലായിരിക്കും മിക്കവരും. തിങ്കളാഴ്ച തിരികെ നാട്ടിലും പ്രത്യക്ഷപ്പെടും. പനാജിയിലാണ് കാസിനോകൾ. നേത്രാവതി ട്രെയിനിൽ കർമ്മാലിയിലിറങ്ങി പനാജിയിലേക്ക് പോകും. വിമാനത്തിലാണെങ്കിൽ ഡബോലിം എയർപോർട്ടിൽ ഇറങ്ങി 24 കിലോമീറ്റർ കാർ യാത്ര. രാവും പകലും പ്രവർത്തിക്കുന്ന കാസിനോയിൽ ശരാശരി പ്രവേശന ഫീസ് 2000 രൂപ. ചൂതാടിയാൽ മദ്യവും ഭക്ഷണവും സൗജന്യം.

കാസിനോയിലെ കളികൾ

അമേരിക്കൻ റൂലെറ്റ്, ബ്‌ളാക്ക് ജാക്ക്, അന്തർ ബാഹർ, ബക്കാർട്ട് ഫ്‌ളാഷ് , മിനി ഫ്‌ളാഷ്, സ്റ്റഡ് പോക്കർ, ത്രീ കാർഡ് പോക്കർ, ടൈസായ്, വീൽ ഫോർച്ച്യൂൺ, പബ്ലൂ.

ഫ്‌ളോട്ടിംഗ് കാസിനോകൾ : ഡെൽറ്റിൻ റോയൽ, കാസിനോ പ്രൈഡ്, ഡെൽറ്റിൻ ജാക്ക്, ബിഗ് ഡാഡി, ഡെൽറ്റിൻ കാരവേല, കാസിനോ പ്രൈഡ് 2, കാസിനോ സ്‌ട്രൈക്ക്, കാസിനോ കാർണിവൽ, ചാൻസസ് കാസിനോ.