‘ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ’: ഗോവയില്‍ 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; അടുത്ത ഒൻപത് ദിവസങ്ങള്‍ സിനിമാ ആരവത്തില്‍

Spread the love

ഗോവ: പനജി നഗരവീഥികളെ ചലച്ചിത്രലോകത്തിന്റെ വർണ്ണക്കാഴ്ചകള്‍ ഓർമ്മിപ്പിച്ചുകൊണ്ട്, വർണ്ണശബളമായ ഉദ്ഘാടന പരേഡോടെ 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തിരിതെളിഞ്ഞു.

video
play-sharp-fill

അടുത്ത ഒൻപത് ദിവസത്തേക്ക് ഗോവ സിനിമാ ആഘോഷങ്ങളില്‍ അവിസ്മരണീയമാകും. ‘ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ’ എന്ന സന്ദേശമുയർത്തി, ഗോവ ഗവർണറും മുഖ്യമന്ത്രിയുമടക്കമുള്ള വിശിഷ്ടാതിഥികള്‍ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്.

വ്യാഴാഴ്ച എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവയില്‍ നിന്ന് ആരംഭിച്ച്‌ കലാ അക്കാദമിയില്‍ സമാപിച്ച ഉദ്ഘാടന പരേഡ്, ഗോവയുടെ തെരുവുകളില്‍ ഇന്ത്യയുടെ സിനിമാ ചരിത്രം ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റി. ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള മനോഹരമായ ടാബ്ലോകള്‍ ഘോഷയാത്രയ്ക്ക് കൂടുതല്‍ ആകർഷണമേകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group