
ന്യൂഡല്‍ഹി: ഗോവയില്‍ തീപിടിത്തമുണ്ടായ നിശാക്ലബിന്റെ ഉടമകളും ഡല്‍ഹി സ്വദേശികളുമായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ ഇന്നു ഗോവയിലെത്തിക്കും. ഗോവ പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡില്‍ വിട്ടതോടെയാണിത്.
25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ ഇവർ തായ്ലൻഡിലേക്കു കടന്നിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ ഇവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ 11നാണ് തായ്ലൻഡ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.



