‘ബീച്ചിലേക്കുള്ള വിദേശസഞ്ചാരികളുടെ ഒഴുക്ക് കുറയുന്നു; കാരണം ഇഡ്ഡലിയും സാമ്പാറും’; ആരോപണവുമായി ഗോവ എംഎല്‍എ

Spread the love

പനാജി: ഗോവയിലെ ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണശാലകളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നത് വിദേശസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നുവെന്ന് ആരോപണം.

ബിജെപി എംഎല്‍എയായ മൈക്കല്‍ ലോബോയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ വടക്കൻ ഗോവയിലെ കലാൻഗുട്ടില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ സംസ്ഥാനമായ ഗോവ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നതിന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ പങ്കാളികളും ഒരുപോലെ ഉത്തരാവാദികളാണെന്നും എംഎല്‍എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഗോവയിലുളളവർ തങ്ങളുടെ ഉടമസ്ഥതയിലുളള സ്ഥലങ്ങള്‍ മറ്റുളള വ്യവസായികള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ബംഗളൂരുവില്‍ നിന്നുളള ചില വ്യവസായികള്‍ ഇവിടങ്ങളില്‍ വട പാവ്, ഇഡ്ഡലി, സാമ്പാർ തുടങ്ങിയവ പ്രധാന വിഭവങ്ങളാക്കി വില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി വിദേശസഞ്ചാരികളുടെ എണ്ണം കുറയുന്നു.

ഗോവയില്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞാല്‍ പല പ്രതിസന്ധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിന് പല കാരണങ്ങളും ഉണ്ട്.