ഗോവൻ ബീച്ചുകളിൽ ഇനി മദ്യത്തിനും ഭക്ഷണത്തിനും വിലക്ക്: വിലക്ക് ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും..!
സ്വന്തം ലേഖകൻ
പനാജി: മദ്യപിച്ച് ആഘോഷമായി വെയിൽ കാഞ്ഞിരുന്ന ഗോവൻ ബീച്ചുകളിലെ ആരവത്തിന് വിട. ഗോവൻ ബീച്ചിലിരുന്ന് ഇനി മദ്യപിക്കുകയോ, ഭക്ഷണം പാകം ചെയ്തു കഴിക്കുകയോ ചെയ്താൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഗോവയിലെ കുത്തഴിഞ്ഞ സംസ്‌കാരത്തിനു വിലങ്ങിടാൻ ബിജെപി സർക്കാരാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. എന്നാൽ, ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഗോവൻ ടൂറിസം രംഗത്ത് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗം വിലക്ക് ഏർപ്പെടുത്തുന്നതോടെ രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരമാകും. രജിസ്‌ട്രേഷൻ ഓഫ് ടൂറിസം ട്രേഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ബീച്ചുകളിൽ മദ്യപാനത്തിനും പാചകം ചെയ്യലിനും സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്.
വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി സഭയിൽ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹർ അജ്ഗാവോങ്കാർ പറഞ്ഞു. ബീച്ചുകളിൽ കുപ്പികൾ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ ചിത്രങ്ങൾ എടുത്ത് ടൂറിസം വകുപ്പിന് വാട്‌സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളിൽ പിഴയടക്കേണ്ടിവരും. നിലവിൽ ഗോവയിൽ നടക്കുന്ന ഈ പ്രവർത്തികൾ മൂലം നിലവാരമുളള വിനോദസഞ്ചാരികൾ ഇവടേക്ക് വരാൻ മടി കാണിക്കുന്നു എന്നാണ് ടൂറിസം വകുപ്പിൻറെ കണ്ടെത്തൽ.