
അമിത് ഷായ്ക്ക് ഗോബാക്ക് വിളിച്ച മലയാളി പെൺകുട്ടികൾ തെരുവിലായി; അഭിഭാഷകരായ യുവതികളെ ഫ്ളാറ്റിൽ നിന്നും ഉടമ ഇറക്കി വിട്ടു; ബി ജെ പി ഭീഷണിയെ തുടർന്ന് എന്ന് സൂചന
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ സമരത്തിന് പുതിയ മാനം നൽകി മലയാളി പെൺകുട്ടികൾ. അമിത് ഷായ്ക്ക് എതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധം സംഘടിപ്പിച്ച പെൺകുട്ടികളെ ഫ്ളാറ്റിൽ നിന്നും ഉടമ ഇറക്കി വിട്ടു. അഭിഭാഷകരും കൊല്ലം , തിരുവനന്തപുരം സ്വദേശികളുമായ സൂര്യ, ഹര്‍മിയ എന്നീ യുവതികളാണു മുദ്രാവാക്യം വിളിച്ചത്.
പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി പ്രചാരണം നടത്താനായി ഡൽഹിയിൽ എത്തിയപ്പോഴാക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഗോ ബാക്ക് വിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗോബാക്ക് വിളിച്ചതിനു പിന്നാലെ ഞായറാഴ്ച തന്നെ ഫ്ളാറ്റൊഴിയണമെന്ന് യുവതികളോടു ഉടമകള്‍ ആവശ്യപ്പെട്ടു. യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാല്‍ അടിയന്തരമായി ഫ്ളാറ്റൊഴിയണമെന്നുമാണ് ഉടമകളുടെ ആവശ്യം.
ഡല്‍ഹി ലജ്പത് നഗറില്‍ ചണ്ഡിബസാറില് എത്തിയപ്പോഴാണ് അമിത് ഷായ്ക്കു നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. ഹരിണി, ഹരിത എന്നീ രണ്ടുപെണ്‍കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. ഗൃഹസന്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാ കൈവീശി നടന്നുപോകവെ രണ്ടു പെണ്‍കുട്ടികള്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു.
വീടിന്റെ മൂന്നാം നിലയില്‍ നിന്നായിരുന്നു പ്രതിഷേധം. വെള്ളത്തുണിയില്‍ ഷെയിം ഓണ്‍ യു എന്നു ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍നിന്ന് ഇവര്‍ താഴേക്കു വിരിച്ചു. തുടര്‍ന്നു കോളനിവാസികളില്‍ ചിലരും ഗോബാക്ക് വിളിച്ചു. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്നുപോയി.
ഇവരുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് യുവതികള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. പൗരത്വ നിയമഭേദഗതിക്കു ജനപിന്തുണ നേടിയെടുക്കാന്‍ ബിജെപി ഗൃഹസന്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ഞായറാഴ്ച വൈകുന്നേരം അമിത് ഷാ ഡല്‍ഹിയിലെ കോളനിയില്‍ എത്തിയത്.
ലജ്പത് നഗര്‍ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇതുകൊണ്ടുതന്നെയാണു ലജ്പത് നഗര്‍ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നതു ബിജെപി നേതൃത്വം തങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായാണ് കണക്കുകൂട്ടുന്നത്.