പ്രവാസികൾക്ക് തിരിച്ചടി ; ഗോ എയറിന്റെ കണ്ണൂർ-കുവൈറ്റ് സർവീസ് നിർത്തുന്നു

പ്രവാസികൾക്ക് തിരിച്ചടി ; ഗോ എയറിന്റെ കണ്ണൂർ-കുവൈറ്റ് സർവീസ് നിർത്തുന്നു

സ്വന്തം ലേഖിക

കണ്ണൂർ :കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയർ. ജനുവരി 24 മുതൽ മാർച്ച് 28 വരെയാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും അവസാനിപ്പിച്ചു കൂടാതെ ട്രാവൽ ഏജൻസികൾക്കും സർവീസ് നിർത്തുന്നത് സംബന്ധിച്ച അറിയിപ്പ് നൽകി.

കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും സർവീസ് നടത്തുന്നത് ഒരേ വിമാനം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം സർവീസുകൾ നാല് മണിക്കൂറോളം വൈകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ വിമാനം തന്നെ മടക്കയാത്രയ്ക്കും ഉപയോഗിക്കുന്നതിനാൽ തിരികെയുള്ള സർവീസും വൈകി.മലബാർ മേഖലയിലുള്ള പ്രവാസികൾക്ക് ഏക ആശ്രയമായിരുന്നു ഗോ എയർ സർവീസ്.

ജനുവരി 24 മുതൽ ഈ സർവീസും നിർത്തിവെയ്ക്കുന്നതോടെ കണ്ണൂരിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് ഇനി സർവീസുകളില്ല. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ബഹ്റൈൻ വഴിയുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ കണക്ഷൻ സർവീസാണ് ഇനി കണ്ണൂരിൽ നിന്നുള്ള പ്രവാസികൾക്ക് ഏക ആശ്രയം.

Tags :