
ജിഎം വിളകൾക്കെതിരെ ലോക്സഭയിൽ നിലപാട് സ്വീകരിക്കും: ഫ്രാൻസിസ് ജോർജ് എംപി:കേരള ജൈവ കർഷക സമിതി നേതൃത്വം കൊടുക്കുന്ന ‘ജി എം വിളകൾക്കെതിരെ കേരളം ‘കാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എംപിക്ക് നിവേദനം നൽകി.
കോട്ടയം: ജനിതകമാറ്റം വരുത്തിയ വിളകളുയർത്തുന്ന കാർഷിക പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ ലോക്‌സഭയിൽ നിലപാടെടുക്കുമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി.
ജൈവസുരക്ഷ നിയമത്തിനു വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ജൈവ കർഷക സമിതി നേതൃത്വം കൊടുക്കുന്ന ‘ജി എം വിളകൾക്കെതിരെ കേരളം ‘
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഎം വിളകൾക്കെതിരെ കേരളം’ജില്ലാ കാമ്പയിൻ കമ്മറ്റി ചെയർമാൻ ഇ.എസ് ജോർജ് വൈദ്യർ,
കൺവീനർ അഡ്വ കെ.കെ വിജയൻ, എൻ.കെ. രാജു, ക്ലീറ്റസ് ജോർജ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്
Third Eye News Live
0