മണിക്കൂറുകള്‍ പണിമുടക്കി ജി മെയില്‍; പരാതിയുമായി ഉപയോക്താക്കള്‍; പ്രശ്നം ഭാഗികമായി പരിഹരിച്ചെന്ന് അധികൃതര്‍
സ്വന്തം ലേഖിക
ന്യൂഡൽഹി: ഗൂഗിളിന്റെ ഇ മെയില്‍ സേവനം ജി മെയില്‍ മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായി.
ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കുന്നതില്‍ തടസ്സമുണ്ടായി. പ്രശ്നം ഭാഗികമായി പരിഹരിച്ചെന്ന് അധികൃതര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂര്‍ണമായി ഉടന്‍ പരിഹരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയില്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമായത്.
ചില ഉപയോക്താക്കള്‍ക്ക് ഇമെയില്‍ സേവനം തിരിച്ചെത്തിയെന്നും എന്നാല്‍ പൂര്‍ണമായി തിരിച്ചെത്തിയിട്ടില്ലെന്നും Downdetector.com റിപ്പോര്‍ട്ട് ചെയ്തു. ജിമെയില്‍ പ്രശ്നം നേരിടുന്നുണ്ടെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.
“സമ്മതിക്കുന്നു. എഞ്ചിനീയറിംഗ് ടീം പ്രശ്നത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമമാണ്. ഉടന്‍ പരിഹരിക്കുമെന്നും ഗൂഗിള്‍ പറഞ്ഞു. ജി മെയില്‍ നിലച്ചതിനെ തുടര്‍ന്ന് പരാതിയുമായി ഉപയോക്താക്കള്‍ രംഗത്തെത്തി. ജി മെയില്‍ ആപ്പും പ്രവര്‍ത്തന രഹിതമായി.