play-sharp-fill
ആ ഗ്ലൗസിൽ ബിലാലിന്റെ രക്തം: ജിൽ ജില്ലെന്നു ജിൽ നിന്നതോടെ താഴത്തങ്ങാടി കൊലപാതകം തെളിഞ്ഞത് പുഷ്പം പോലെ..! ജില്ലിനെ വെല്ലാൻ ജില്ലാ പൊലീസിൽ മറ്റൊരു നായയില്ല; മിടുമിടുക്കൻ ജില്ലിന്റെ ലിസ്റ്റിൽ മറ്റൊരു കേസ് കൂടി

ആ ഗ്ലൗസിൽ ബിലാലിന്റെ രക്തം: ജിൽ ജില്ലെന്നു ജിൽ നിന്നതോടെ താഴത്തങ്ങാടി കൊലപാതകം തെളിഞ്ഞത് പുഷ്പം പോലെ..! ജില്ലിനെ വെല്ലാൻ ജില്ലാ പൊലീസിൽ മറ്റൊരു നായയില്ല; മിടുമിടുക്കൻ ജില്ലിന്റെ ലിസ്റ്റിൽ മറ്റൊരു കേസ് കൂടി

ക്രൈം ഡെസ്‌ക്

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് ട്രാക്കർ ഡോഗ് ജിൽ..! താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ സ്വന്തം കയ്യിലെ രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെയായിരുന്നു. ജില്ലിനെ പിൻതുടർന്ന പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറ തിരിച്ചറിഞ്ഞ് പ്രതിയെ ഉടൻ തന്നെ വലയിലാക്കുകയും ചെയ്തു.


ജുൺ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷീനാ മൻസിസിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം കരയിൽമാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ദിവസം സ്ഥലത്ത് എത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജിൽ, ഇവിടെ കിടന്നു കിട്ടിയ ഗ്ലൗസിൽ നിന്നും മണം പിടിച്ച് ഓടിയ വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലിന്റെ ട്രാക്കർമാരായ അനിൽകുമാറും, ആന്റണിയും ചേർന്നാണ് ജില്ലിനെ കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച രക്തം പുരണ്ട ഗ്ലൗസ് മണപ്പിക്കുന്നത്.

ഈ ഗ്ലൗസിൽ നിന്നും മണം പിടിച്ച ജിൽ ആദ്യം വീടിനു ചുറ്റും ഒരു റൗണ്ട് ഓടി. തുടർന്നു പുറത്തിറങ്ങി ദമ്പതിമാർ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലേയ്ക്കു കയറി. ഈ വീട്ടിലാണ് പ്രതിയായ ബിലാൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ നിന്നും വഴിയിലേയ്ക്കു ഇറങ്ങിയ ജിൽ നേരെ താഴത്തങ്ങാടി റോഡിലേയ്ക്കു നടന്നു. ഇവിടെ നിന്നും നടന്നെത്തിയ ജിൽ താഴത്തങ്ങാടിയിൽ തന്നെയുള്ള ചായക്കടയിൽ കയറി. ഇതെല്ലാം പ്രതിയിലേയ്ക്കുള്ള കൃ്ത്യമായ സൂചനകളായിരുന്നു.

കൊലപാതകം നടത്തുന്നതിനിടയിൽ ബിലാലിന്റെ കയ്യിൽ മുറിവേറ്റിരുന്നു. വീടിനുള്ളിൽ കിടന്ന ഗ്ലൗസ് ഉപയോഗിച്ച് പ്രതിയായ ബിലാൽ തന്റെ കയ്യിലെ മുറിവിൽ ഉണ്ടായ രക്തം തുടച്ചിരുന്നു. ഈ ഗ്ലൗസ് ഇയാൾ വീടിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഗ്ലൗസിൽ നിന്നാണ് ജിൽ മണം പിടിച്ച് ഓടിയത്.

ജിൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിലേയ്ക്കു പോയതിനും കൃത്യമായ കാരണം ഉണ്ട്.. അത് ഇങ്ങനെ – താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച പ്രതി ബിലാൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഈ വീട്ടിലാണ് നായ മണംപിടിച്ച് ഓടിയെത്തിയത്. ഇവിടെ നിന്നും പുറത്തിറങ്ങി ചായക്കടയിൽ എത്തിയതിനു പിന്നിലും നിർണ്ണായകമായ ഒരു കഥയുണ്ട്. കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രിയിൽ പ്രതി ബിലാൽ ഈ കടയിൽ എത്തി ചായ കുടിച്ചിരുന്നു. സംഭവ ദിവസം രാവിലെയും ബിലാൽ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് ജില്ലിന്റെ വഴിയെല്ലാം കൃത്യമായിരുന്നു എന്നു വ്യക്തമായത്.

2013 ൽ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ജിൽ മിടുക്കനായ നായയാണ്. പൊലീസിന്റെ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിൽ കള്ളന്മാരെ പിൻതുടർന്നു പിടിക്കാൻ പ്രത്യേക പരിശീലനം തന്നെ നേടിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ ജില്ലിന്റെ മികച്ച പ്രകടനം കൂടി എത്തിയതോടെ ജില്ലിനെ വെല്ലാൻ ജില്ലയിൽ ആരുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.